തമിഴകത്തെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് മങ്കാത്ത. ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ച് അജിത്തുമായി ആലോചിച്ചിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു പറയുന്നു.

മങ്കാത്തയുടെ രണ്ടാം ഭാഗത്തെ കുറിച്ച് എല്ലാ അഭിമുഖങ്ങളിലും ചോദിക്കാറുണ്ട്. അതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. അജിത് സര്‍ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം വലിമൈ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അത് കഴിയട്ടെ. ഒരു സിനിമ നടക്കുമ്പോള്‍ മറ്റൊരു സിനിമയെ കുറിച്ച് അദ്ദേഹം സംസാരിക്കാറില്ല. എന്തായാലും മങ്കാത്തയുടെ രണ്ടാം ഭാഗം വേണമോയെന്നത് അജിത്ത് സാറിന്റെ തീരുമാനമാണ്. അദ്ദേഹം തന്നെ അത് സംസാരിക്കട്ടെയെന്നും വെങ്കട് പ്രഭു പറയുന്നു. അജിത്തിന്റെ അമ്പതാം ചിത്രമായിരുന്നു മങ്കാത്ത. തൃഷ നായികയായ ചിത്രം വൻ വിജയമായിരുന്നു.