Asianet News MalayalamAsianet News Malayalam

'മാമാങ്കം' ടീം വീണ്ടും; മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രത്തിന് വേണു കുന്നപ്പിള്ളി

എം പത്മകുമാര്‍ സംവിധാനം ചെയ്‍ത പിരീഡ് ആക്ഷന്‍ ചിത്രമായ 'മാമാങ്കം' 2019ലാണ് പ്രദര്‍ശനത്തിനെത്തിയത്

venu kunnappilly to produce another big budget movie with mammootty after mamangam
Author
Thiruvananthapuram, First Published Aug 14, 2021, 1:44 PM IST

മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. സിനിമയില്‍ അന്‍പതാണ്ട് പൂര്‍ത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ബിജെപിയുടെ ആദരം അര്‍പ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ വേണു കുന്നപ്പിള്ളിയും അവിടെ ഉണ്ടായിരുന്നു. സുരേന്ദ്രന്‍ പങ്കുവച്ച ചില ചിത്രങ്ങളില്‍ നിന്ന് നിര്‍മ്മാതാവിനെ തിരിച്ചറിഞ്ഞ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ പ്രോജക്റ്റ് ആണോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ആണ് ആലോചനാഘട്ടത്തിലുള്ള ഈ പ്രോജക്റ്റ് കണ്‍ഫേം ചെയ്‍തിരിക്കുന്നത്.

മമ്മൂട്ടിക്കും കെ സുരേന്ദ്രനുമൊപ്പമുള്ള വേണു കുന്നപ്പിള്ളിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് ആന്‍റോ ജോസഫ് കുറിച്ചത് ഇങ്ങനെ- "അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂർത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തിയപ്പോൾ മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്‍റെ നിർമാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേർന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പ്രാരംഭ ചർച്ചകൾക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി".

venu kunnappilly to produce another big budget movie with mammootty after mamangam

 

എം പത്മകുമാര്‍ സംവിധാനം ചെയ്‍ത പിരീഡ് ആക്ഷന്‍ ചിത്രമായ 'മാമാങ്കം' 2019ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, അച്യുതന്‍ ബി നായര്‍, സിദ്ദിഖ്, പ്രാചി തെഹ്‍ലാന്‍, സുരേഷ് കൃഷ്‍ണ, മണിക്കുട്ടന്‍, സുദേവ് നായര്‍, കനിഹ, അനു സിത്താര. ഇനിയ തുടങ്ങി വലിയ താരനിരയും ഉണ്ടായിരുന്നു.

ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. അതേസമയം 'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വം', നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന 'പുഴു' എന്നിവയാണ് മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം 'ഏജന്‍റി'ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios