ജയലളിതയുടെ കാലത്ത് എഡിഎംകെയുടെ തെരഞ്ഞെടുപ്പ് റാലികളിലും സെന്തില്‍ സാന്നിധ്യം അറിയിച്ചിരുന്നു.

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ് ഹാസ്യതാരം സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബിജെപി നേതാവ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലായിരുന്നു സെന്തില്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. ബിജെപി അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടിലെ അഴിമതി ഇല്ലാതാകുമെന്ന് പ്രത്യാശിക്കുന്നതായി സെന്തിൽ പറഞ്ഞു.

നേരത്തെ എഡിഎംകെയുമായി സഹകരിച്ച് താരം പ്രവർത്തിച്ചിരുന്നു. ജയലളിതയുടെ കാലത്ത് എഡിഎംകെയുടെ തെരഞ്ഞെടുപ്പ് റാലികളിലും സെന്തില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എഡിഎംകെയുമായി സഹകരിക്കാന്‍ തോന്നിയില്ലെന്നും സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.