പത്തുതലയും, വിടുതലൈ പാര്‍ട്ട് 1 ഉം ക്ലാഷിന്; മാര്‍ച്ച് അവസാനം തമിഴകത്ത് തീപാറും.!
ഇതോടെ സൂരി പ്രധാന വേഷത്തില്‍ എത്തുന്ന വെട്രിമാരന്‍ ചിത്രം ചിമ്പു നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പത്തു തലയുമായി നേരിട്ട് ക്ലാഷ് വരുകയാണ്. മാര്‍ച്ച് 30നാണ് പത്തു തല റിലീസ് ചെയ്യുന്നത്.

ചെന്നൈ: സൂരിയും വിജയ് സേതുപതിയും അഭിനയിക്കുന്ന വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ പാര്‍ട്ട് 1 ന്‍റെ റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബി ജയമോഹന്‍റെ തുണൈവന്‍ ചെറുകഥയെ ആസ്പദമാക്കിയാണ് വെട്രിമാരന്‍ ഈ ചിത്രം ഒരുക്കുന്നത്. ഒരു സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ചിത്രം മാര്‍ച്ച് 31ന് തീയറ്ററുകളില്‍ എത്തും.
ഇതോടെ സൂരി പ്രധാന വേഷത്തില്‍ എത്തുന്ന വെട്രിമാരന്‍ ചിത്രം ചിമ്പു നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പത്തു തലയുമായി നേരിട്ട് ക്ലാഷ് വരുകയാണ്. മാര്‍ച്ച് 30നാണ് പത്തു തല റിലീസ് ചെയ്യുന്നത്.
വെട്രിമാരന്‍ തന്നെയാണ് വിടുതലൈ പാര്‍ട്ട് 1ന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് ആണ് ചിത്രത്തിന്‍റെ വിതരണം ചെയ്യുന്നത്.
അഭിനേതാക്കളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാറുള്ള വെട്രിമാരന്‍റെ സംവിധാനത്തില്‍ വിജയ് സേതുപതിയും സൂരിയും എങ്ങനെയുണ്ടാവും എന്ന് കണ്ടറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.
അതേ സമയം ചിമ്പു നായകനായി എത്തുന്ന റഹ്മാന്‍റെ സംഗീതത്തില്‍ എത്തുന്ന 'പത്ത് തല' ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.
ആ പൊലീസ് സ്റ്റേഷന്‍ കെട്ടിടവും വിഎഫ്എക്സ്; 'തങ്കം' വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ
ആ പൊലീസ് സ്റ്റേഷന്‍ കെട്ടിടവും വിഎഫ്എക്സ്; 'തങ്കം' വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ