തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് വെട്രിമാരൻ. ഒരു സിനിമയെടുക്കാൻ തനിക്ക് കുറഞ്ഞത് രണ്ട് വര്‍ഷം വേണമെന്നാണ് വെട്രിമാരൻ പറയുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു വെട്രിമാരൻ. സംവിധായകൻ നിതേഷ് തിവാരിയാണ് അദ്ദേഹവുമായി സംഭാഷണം നടത്തിയത്.

ഒരു സിനിമയെടുക്കാൻ കുറഞ്ഞത് രണ്ട് വര്‍ഷം വേണം. കഥയുടെ ലോകത്ത് ജീവിക്കാനാണ് ആ സമയം. വിസാരണ ചലച്ചിത്രമേളകളിലേക്ക് വേണ്ടി എടുത്ത ചിത്രമാണ്. ആദ്യം തിയേറ്ററില്‍ റിലീസ് ചെയ്യാൻ മടിച്ചിരുന്നു. വെനീസ് മേളയില്‍ കഥാകൃത്ത് ചന്ദ്രകുമാറിനെ പ്രേക്ഷകര്‍ വാരിപ്പുണര്‍ന്നാണ് ചിത്രം റിലീസ് ചെയ്യാനുള്ള പ്രചോദനം- വെട്രിമാരൻ പറഞ്ഞു.