ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായ ചിത്രമായിരുന്നു വേട്ടൈയാട് വിളൈയാട്. സിനിമ അക്കാലത്ത് വൻ ഹിറ്റായിരുന്നു. അതിനു ശേഷം ഗൗതം വാസുദേവ് മേനോനും കമല്‍ഹാസനും ഒന്നിച്ചിരുന്നില്ല. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഗൗതം വാസുദേവ് മേനോൻ കമല്‍ഹാസനെ നായകനാക്കി വേട്ടൈയാട് വിളൈയാട് എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ഗൗതം വാസുദേവ് മേനോൻ ചിത്രത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങിയിട്ടുണ്ട്. ഡിസിപി രാഘവൻ എന്ന പൊലീസ് ഓഫീസറായിട്ടാണ് കമല്‍ഹാസൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും കമല്‍ഹാസൻ പൊലീസ് ഓഫീസറുടെ വേഷത്തില്‍ തന്നെയാകും. ജ്യോതികയായിരുന്നു നായികയായി അന്ന് എത്തിയത്. കമാലിനി മുഖര്‍ജിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.