മോക്യുമെന്ററി വിഭാഗത്തില്‍ പെടുന്ന ഒരു സിനിമ മലയാളത്തില്‍ എത്തുന്നു. ഡോക്യുമെന്ററി രൂപത്തില്‍, സാങ്കല്‍പിക സംഭവങ്ങള്‍ ഇഴചേര്‍ത്ത് അവതരിപ്പിക്കുന്ന ചിത്രത്തിനാണ് മോക്യുമെന്ററി എന്ന് പറയുക. 'വേട്ടപ്പട്ടികളും ഓട്ടക്കാരും' എന്ന് പേരിട്ടിരിക്കുന്ന രചനയും സംവിധാനവും ഛായാഗ്രഹണവും രാരിഷ് ജി കുറുപ്പ് ആണ്.

സംഗീതം ജയേഷ് സ്റ്റീഫന്‍. എഡിറ്റിംഗ് ശ്രീജിത്ത് ജെ കെ. ചിത്രീകരണമുള്‍പ്പെടെ സിനിമയുടെ 75 ശതമാനം ജോലികളും പൂര്‍ത്തിയായതായി അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ബാക്കിയുള്ള 25 ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കാനായി ഒരു ക്രൗഡ് ഫണ്ടിംഗ് ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്.