Asianet News MalayalamAsianet News Malayalam

സാം ബഹദുറായി വിക്കി കൗശല്‍, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്

സാം ബഹദുറിന്റെ പുതിയ അപ്‍ഡേറ്റ്.

Vicky Kauashals Sam Bahadur first song to release on 13th November hrk
Author
First Published Nov 9, 2023, 5:15 PM IST

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് സാം ബഹദുര്‍. വലിയ മേയ്‍ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. വിക്കി കൗശലിനും ആരാധകര്‍ക്കും പ്രതീക്ഷയുള്ള ചിത്രവുമാണ് സാം ബഹദുര്‍.  വിക്കി കൗശലിന്റ സാം ബഹദുറിന്റെ ആദ്യ ഗാനത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

നവംബര്‍ 13നാണ് സാം ബഹദുറിലെ ആദ്യ ഗാനം പുറത്തുവിടുക. ബഠ്‍തേ ചലോ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിടുക. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ.

സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്‍ക്ക്, ജസ്‍കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്‍കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും മേഘ്‍ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിൻ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ഫാത്തിമ സന ഷെയ്‍ഖ് വേഷമിടുന്നത്. റോണി സ്‍ക്ര്യൂവാല നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍ അങ്കിത്, ബന്റൂ ഖന്ന, വിക്കി മഖു, അമിത് മേഹ്‍ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ പഷണ്‍ ജാല്‍, പോസ്റ്റര്‍ പ്രൊഡ്യൂസര്‍ സഹൂര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവരാണ്. വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ശങ്കര്‍ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്.

ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ ഇന്ത്യയെ പക്കിസ്ഥാന് എതിരെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു. എന്തായാലും സാം മനേക്ഷായുടെ ജീവിതം സിനിമയില്‍ എങ്ങനെയായിരിക്കും ചിത്രീകരിക്കുക എന്നതിന്റെ ആകാംക്ഷയിലാണ് വിക്കി കൗശലിന്റെ ആരാധകര്‍.

Read More: ആദ്യം നായിക മഹിമയായിരുന്നില്ല, ഷെയ്‍ന്‍ ചിത്രത്തില്‍ എത്തേണ്ടിയിരുന്നത് ആ യുവ നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios