ബോളിവുഡിലെ ആര്‍ഭാട വിവാഹത്തിന്റെ ചെലവ് 75 ശതമാനത്തോളം വഹിക്കുക കത്രീനയെന്ന് റിപ്പോര്‍ട്ട്. 


വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം (Vicky Kaushal- Katrina Kaif wedding) ബോളിവുഡ് ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ളതാണ്. വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓരോന്നും കൗതുകമുണ്ടാക്കുകയും ചെയ്യുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ അതിഥികള്‍ ആരൊക്കെയായിരിക്കും എന്നാണ് ആദ്യം എല്ലാവരും അന്വേഷിച്ചിരുന്നത്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ വേദി സംബന്ധിച്ചുള്ള വാര്‍ത്തകളും തുടര്‍ന്ന് പുറത്തുവന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോര്‍ട്ടിലാണ് നടക്കുന്നത്. വലിയ ഒരുക്കങ്ങളാണ് വിവാഹ ദേവിയില്‍ വധൂവരൻമാര്‍ നടത്തിയത്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ചെലവുകള്‍ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് ഇപോള്‍ പുറത്തുവരുന്നത്.

ബോളിവുഡിലെ ആര്‍ഭാട വിവാഹത്തിന്റെ ചെലവ് 75 ശതമാനത്തോളം വഹിക്കുക കത്രീന കൈഫായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 25% വിക്കി കൗശലും ആകും വഹിക്കുക. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേഹ ധുപിയ, അംഗദ് ബേദി, കബിര്‍ ഖാൻ, മിനി മാതൂര്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍ വളരെ നേരത്തെ തന്നെ വിവാഹ വേദിയിലേക്ക് എത്തിയിട്ടുണ്ട്. നേഹ ധുപിയ പങ്കുവെച്ച ഫോട്ടോ കത്രീന കൈഫിന്റെ വിവാഹ ആഘോഷങ്ങളില്‍ നിന്നാണ് എന്നും റിപോര്‍ട്ടുകള്‍ വന്നു. 

വിക്കി കൗശലും കത്രീന കൈഫും വിവാഹം കെങ്കേമമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാൻ എത്തിയ അതിഥികള്‍ക്ക് സ്വാഗതം പറയുന്ന കാര്‍ഡ് എന്ന തരത്തില്‍ ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എല്ലാവരെയും കാണാൻ തങ്ങള്‍ കാത്തിരിക്കുകയാണ് എന്നായിരുന്നു കാര്‍ഡില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒന്നും വിക്കി കൗശലും കത്രീന കൈഫും പരസ്യമായി പ്രതികരിച്ചിരുന്നില്ല.

വധു കത്രീന കൈഫിന്റെ മെഹന്തി ചടങ്ങിന്റെ എന്ന തരത്തില്‍ ഫോട്ടോ പ്രചരിച്ചിരുന്നു. കത്രീന കൈഫ് ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ ഫോട്ടോ ആണ് ഇതെന്ന് ആരാധകര്‍ കണ്ടെത്തുകയും ചെയ്‍തു. വിവാഹ ചടങ്ങുകളുടെ ഫോട്ടോ പുറത്തുവരാതിരില്‍ കര്‍ശന നിബന്ധനകളാണ് വിക്കി കൗശലും കത്രീന കൈഫും ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികളോട് ഫോണ്‍ മുറിയില്‍ തന്നെ സൂക്ഷിക്കാനും വിക്കി കൗശലും കത്രീന കൈഫും ആവശ്യപ്പെട്ടിരുന്നു.