കോളേജ് വിദ്യാര്‍ഥിക്ക് സര്‍പ്രൈസുമായി ബോളിവുഡ് താരം വിക്കി കൗശല്‍.

ബോളിവുഡിന്റെ വിസ്‍മയിപ്പിക്കുന്ന ഒരു പുതുതലമുറ താരമാണ് വിക്കി കൗശല്‍. കഥാപാത്രത്തിനായി നടത്തുന്ന തയ്യാറെടുപ്പുകളിലൂടെയും പകര്‍ന്നാട്ടങ്ങളിലൂടെയുമൊക്കെ താരം ശ്രദ്ധയാകര്‍ഷിക്കുന്നു. വിക്കി കൗശലിന്റേതായി സര്‍ദാര്‍ ബഹദുര്‍ സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. പ്രമോഷനായി ദില്ലി കോളേജില്‍ എത്തിയ താരം ഒരു വിദ്യാര്‍ഥിക്ക് മനോഹരമായ ഒരു സമ്മാനം നല്‍കിയതാണ് വാര്‍ത്തകളില്‍ നിറയുന്നത്.

സാന്യ മല്‍ഹോത്രയ്‍ക്കൊപ്പമാണ് വിക്കി കൗശല്‍ ചിത്രത്തിന്റെ പ്രമോഷനായി ദില്ലി കോളേജില്‍ എത്തിയത്. നടന് വലിയ സ്വീകരണമാണ് ലഭിച്ചത്. കോളേജ് വിദ്യാര്‍ഥികളുടെ ആവേശത്തിന്റെ ഫോട്ടോകള്‍ താരം പങ്കുവെച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വിക്കി കൗശല്‍ നന്ദി പറയുകയും ചെയ്യുന്നു.

അവിടെ നിരവധി പേരാണ് ബോളിവുഡ് താരത്തിന്റെ ഓട്ടോഗ്രാഫിനായി കാത്തിരുന്നത്. ഒരാളെയും മടുപ്പിക്കാതെ ഒപ്പിട്ടും നല്‍കി. എൻസിസി കേഡറ്റായ ഒരു വിദ്യാര്‍ഥിക്ക് തന്റെ ഗോഗള്‍സ് നല്‍കാനും വിക്കി കൗശല്‍ മടി കാണിച്ചില്ല. വിക്കി കൗശലിന്റെ നടപടിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും. ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ ഒന്നിനാണ്.

വിക്കി കൗശല്‍ സാം മനേക്ഷായായിട്ടാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. സാം മനേക്ഷായുടെ ജീവിതം സിനിമയില്‍ എങ്ങനെയായിരിക്കും ചിത്രീകരിക്കുക എന്നതിന്റെ ആകാംക്ഷയിലാണ് വിക്കി കൗശലിന്റെ ആരാധകര്‍. സംവിധായിക മേഘ്‍ന ഗുല്‍സാറിന്റെ പുതിയ ചിത്രത്തില്‍ വിക്കി കൗശലിനും നായിക സാന്യ മല്‍ഹോത്രയ്‍ക്കുമൊപ്പം ഫാത്തിമ സന ഷെയ്‍ക്ക്, ജസ്‍കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്‍കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിടുന്നു.

Read More: മമ്മൂട്ടി മൂന്നാമത് മാത്രം. യുവ താരം ഒന്നാമത്, രണ്ടാമത് വൻ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക