തിരുവനന്തപുരത്ത് അവധി ആഘോഷിച്ച് തെന്നിന്ത്യയുടെ പ്രിയതാരം ശ്രിയ ശരണ്‍. 

തിരുവനന്തപുരം: ദക്ഷിണേന്ത്യയുടെയും ബോളിവുഡിന്‍റെയും പ്രിയനടിയാണ് ശ്രിയ ശരണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടി മലയാളികള്‍ക്കും ഏറെ സുപരിചിതയാണ്. മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ചഭിനയിച്ച 'പോക്കിരിരാജ'യിലൂടെ മലയാളസിനിമയിലും തന്‍റെ സാന്നിധ്യം അറിയിച്ച ശ്രിയ അവധി ആഘോഷിക്കാന്‍ ഇത്തവണ എത്തിയത് തിരുവനന്തപുരത്താണ്. 

തിരുവനന്തപുരത്തെ ഒരു ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നീന്തുന്ന വീഡിയോ നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. അമ്മയെടുത്ത വീഡിയോയാണെന്നും ഫില്‍റ്ററുകളൊന്നും ചേര്‍ത്തിട്ടില്ലെന്നും ശ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. റഷ്യന്‍ സ്വദേശി ആന്‍ഡ്രേ കൊശ്‍ചീവുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ശ്രിയ. 2017 -ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ഗൗതമിപുത്ര'യിലാണ് ശ്രിയ അവസാനം അഭിനയിച്ചത്. 

View post on Instagram
View post on Instagram