കൊച്ചി: ടിക് ടോക്കിലൂടെയും നൃത്തവേദികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. സൗഭാഗ്യയോടൊപ്പം നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുൻ സോമശേഖറാണ് വരന്‍. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹ വിവരം അറിയിച്ച് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ ക്ഷണക്കത്ത് പങ്കുവെച്ചിരുന്നു.