ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യ മാധ്യമത്തില്‍ സജീവമാണ് ഗായകൻ വിധു പ്രതാപും ഭാര്യയും നര്‍ത്തകിയുമായ ദീപ്‍തി പ്രസാദും. വീട്ടിലെ രസകരമായ സംഭവങ്ങളൊക്കെ ഇരുവരും ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിധു പ്രതാപ് പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രസകരമായ ക്യാപ്ഷനോടെയാണ് വിധു പ്രതാപ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ലൂഡോയിൽ തോൽക്കുന്നതൊന്നും വലിയ കാര്യമല്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നേ. ഇനി ഈ പേരും പറഞ്ഞു എന്നേ പട്ടിണിക്കിട്ടാലോ എന്നാണ് വിധു പ്രതാപ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരും കമന്റുകളുമായി എത്തി. തോറ്റവര്‍ക്ക് മാത്രമേ തോറ്റവരുടെ വിഷമം മനസിലാകുവെന്ന് ഒരു ആരാധകന്റെ കമന്റ്. പട്ടിണിക്ക് ഇടും എന്നറിഞ്ഞിട്ടും തോല്‍പിക്കാൻ പോവണോ വിധു ചേട്ടാ അങ്ങ് വിട്ട് കൊടുത്താ പോരെ എന്ന് മറ്റൊരു ആരാധകൻ കമന്റ് ചെയ്‍തിരിക്കുന്നു.