രാധകരുടെ പ്രിയതാരമാണ് ബോളിവുഡിന്‍റെ സ്വന്തം വിദ്യാ ബാലന്‍. കരുത്തുറ്റകഥാപാത്രങ്ങള്‍കൊണ്ട് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച താരത്തിന് കരിയറിന്‍റെ തുടക്കത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തില്‍ അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നുപറയുകയാണ് വിദ്യാബാലന്‍.

'കരിയറിന്‍റെ തുടക്കത്തില് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. നായികയ്ക്ക് ചേര്‍ന്ന രൂപമല്ല എന്‍റേതെന്ന് ഒരു നിര്‍മാതാവ് പറഞ്ഞു. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണിച്ച് എന്നെ നായികയാക്കുന്നതില്‍ നിര്‍മ്മാതാവിന് എതിര്‍പ്പുണ്ടായിരുന്നുവെന്നും സംവിധായകന്‍റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നും പറഞ്ഞു. ഏറെ വേദന തോന്നിയ നിമിഷങ്ങളായിരുന്നു അത്.

ആറുമാസത്തോളം കാലം എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നു. എന്‍റെ രൂപം മോശമാണെന്ന തോന്നല്‍ എനിക്കും ഉണ്ടായി. കരാര്‍ ഉറപ്പിച്ച മലയാള സിനിമയില്‍ നിന്നടക്കം എന്നെ മാറ്റി. ആ അനുഭവം എന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചു'. -വിദ്യ പറഞ്ഞു. 

ഒരിക്കല്‍ ചെന്നൈയില്‍ വെച്ച് ഒരു സംവിധായകന്‍ കാണാന്‍ വന്നു. കോഫി ഷോപ്പില്‍ വെച്ച് സംസാരിക്കാമെന്ന് ഞാന്‍  പറഞ്ഞു എന്നാല്‍ കോഫി ഷോപ്പില്‍ ഒരു പാട് ആളുകളുണ്ടെന്നും റൂമിലേക്ക് പോകാമെന്നും അയാള്‍ നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ റൂമില്‍ ചെന്നു. ഞാന്‍ വാതില്‍ തുറന്നിട്ട് സംസാരിച്ചു, അതോടെ അയാള്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ തിരിച്ചു പോയി.വിദ്യ കൂട്ടിച്ചേര്‍ത്തു.