ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായ മിഷൻ മംഗളാണ് വിദ്യാ ബാലൻ പ്രധാന കഥാപാത്രമായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം. ചിത്രം വലിയ വിജയം നേടുകയാണ്. അതേസമയം വിദ്യാ ബാലൻ ഗര്‍ഭിണിയാണെന്ന തരത്തില്‍ ചില സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അത്തരം വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.

ഞാൻ ഗര്‍ഭിണിയല്ല.  ആകൃതിയൊത്ത വയറല്ല എനിക്ക്. അത് തുറന്ന് പറയാൻ എനിക്ക് യാതൊരു നാണക്കേടുമില്ല. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്‍ത്രങ്ങള്‍ ധരിക്കുമ്പോഴാണ് ഞാൻ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ പറയുന്നത്. അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്. അങ്ങനെയെങ്കില്‍ എന്നോട് ക്ഷമിക്കണം. കാരണം അക്കാര്യത്തില്‍ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല- വിദ്യാ ബാലൻ പറയുന്നു. അത്തരം വാര്‍ത്തകളോ വീഡിയോകളോ തന്നെ ബാധിക്കാറില്ലെന്നും വിദ്യാ ബാലൻ പറയുന്നു.