Asianet News MalayalamAsianet News Malayalam

Vidya Balan|പുതിയ കോമഡി ചിത്രം പ്രഖ്യാപിച്ച് വിദ്യാ ബാലൻ, ഒപ്പം വൻ താരനിരയും

അടുത്ത വര്‍ഷമാകും ചിത്രം പ്രദര്‍ശനത്തിന് എത്തുക എന്നും വിദ്യാ ബാലൻ.

Vidya Balan film announcement its comedy drama
Author
Kochi, First Published Nov 11, 2021, 10:26 AM IST

ഒട്ടേറെ മികച്ച കഥാപാത്രങ്ങളാല്‍ പ്രേക്ഷകപ്രീതി നേടിയ നടിയാണ് വിദ്യാ ബാലൻ (Vidya Balan). വിദ്യയുടെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാ ബാലൻ തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങള്‍ അറിയിച്ചത്. വിദ്യാ ബാലന്റെ ചിത്രം സംവിധാനം ചെയ്യുന്നത് ഷിര്‍ഷ ഗുഹ തകുര്‍തയാണ്.

ആധുനികകാലത്തെ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ് വിദ്യാ ബാലൻ പറയുന്നത്. നിങ്ങളുടെ കഥയോ നിങ്ങളുടെ സുഹൃത്തിന്റെ കഥയോ ആയിരിക്കും ചിത്രത്തിന്റേത്. ഇനിയും പേരിട്ടില്ലാത്ത ചിത്രം കോമഡി പാറ്റേണിലുള്ളതായിരുന്നു. തന്റെ പുതിയ ചിത്രം ഒരേ അളവില്‍ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുമെന്നും വിദ്യാ ബാലൻ പറയുന്നു. വിദ്യാ ബാലനു പുറമേ പ്രതിക് ഗാന്ധി, ഇല്യാന,സെന്തില്‍ രാമമൂര്‍ത്തി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. അടുത്ത വര്‍ഷമാകും ചിത്രം പ്രദര്‍ശനത്തിന് എത്തുക എന്നും വിദ്യാ ബാലൻ പറയുന്നു.

വിദ്യ നായികയാകുന്ന ചിത്രം അപ്ലോസ് എന്റര്‍ടെയ്‍ൻമെന്റും എല്ലിപ്‍സിസ് എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് നിര്‍മിക്കുക. വിദ്യാ ബാലന്റെ ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിദ്യാ ബാലൻ ചിത്രമായ തുമാരി സുലുവിന്റെ നിര്‍മാതാക്കളാണ് എല്ലിപ്‍സിസ് എന്റര്‍ടെയ്ൻമെന്റ്. തന്റെ പുതിയ ചിത്രവും വൻ വിജയമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാ ബാലൻ.

സ്വപ്‍നതുല്യമായ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് 
ഷിര്‍ഷ ഗുഹ തകുര്‍ത പറഞ്ഞു. ഷെര്‍ണി എന്ന ചിത്രമാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിദ്യാ ബാലന്റെ ചിത്രം സംവിധാനം ചെയ്‍തത് അമിത് വി മസുര്‍കറാണ്. മധ്യപ്രദേശായിരുന്നു വിദ്യയുടെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Follow Us:
Download App:
  • android
  • ios