രാജ്യത്തിന്റെ അഭിമാനമായ നടി വിദ്യാ ബാലൻ ആദ്യം എത്തേണ്ടത് ഒരു മലയാള ചിത്രത്തിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട ചക്രം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള
അപൂര്‍വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിദ്യാ ബാലൻ. 

മോഹൻലാല്‍ നായകനായ ചക്രത്തില്‍ വിദ്യാ ബാലനെയായിരുന്നു നായികയായി തീരുമാനിച്ചത്. കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം കുറച്ചു ഭാഗങ്ങള്‍
ചിത്രീകരിച്ചതിന് ശേഷം മുടങ്ങി. പിന്നീട് ഹിന്ദി സിനിമയിലൂടെ വിദ്യാ ബാലൻ രാജ്യത്താകെ ശ്രദ്ധനേടി. ഇപ്പോഴിതാ പഴയ സിനിമയുടെ സെറ്റില്‍ നിന്നുള്ള
ചിത്രമാണ് വിദ്യാ ബാലൻ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ളത്. 2000. എന്റെ ആദ്യ മലയാള ചിത്രമായ ചക്രം. മോഹൻലാലിനൊപ്പം എടുത്ത ചിത്രം. ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രം ഉപേക്ഷിക്കപ്പെട്ടു. ഞാൻ വിചാരിച്ച അത്ര മോശമല്ല ചിത്രം എന്നും വിദ്യാ ബാലൻ എഴുതിയിരിക്കുന്നു.