വിദ്യാ ബാലൻ നായികയായി ഒരു വെബ് സീരിസ് വരുന്നു. ഇന്ദിരാ ഗാന്ധിയായിട്ടാണ് വിദ്യാ ബാലൻ ചിത്രത്തില്‍ അഭിനയിക്കുക. റിതേഷ് ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാഗരിക ഘോസെ എഴുതിയ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് വെബ് സീരിസ് ഒരുക്കുന്നത്. പുസ്‍തകം സിനിമയാക്കാനുള്ള അവകാശം നേരത്തെ വിദ്യാ ബാലൻ നേരത്തെ സ്വന്തമാക്കിയിരുന്നു.  ആദ്യമായി ഒരു വെബ്‍ സീരിസ് ചെയ്യുകയാണ്. നിരവധി തയ്യാറെടുപ്പുകള്‍ നടത്തേണ്ട വര്‍ക്കാണ്. ഇനി അധികം കാലം ആവശ്യമില്ലെന്നു വിചാരിക്കുന്നു- വെബ് സീരിസില്‍ അഭിനയിക്കുന്നതിനെ കുറിച്ച് വിദ്യാ ബാലൻ പറയുന്നു. അതേസമയം വിദ്യാ ബാലൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം മിഷൻ മംഗള്‍ ആണ്. ഐഎസ്‍ആര്‍ഒയിലെ വനിതാ ശാസ്‍ത്രജ്ഞയായിട്ടാണ് വിദ്യാ ബാലൻ ചിത്രത്തില്‍ അഭിനയിച്ചത്.