തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ താര ജോഡികളാണ് സംവിധായകൻ വിഘ്‍നേശ് ശിവനും നയൻതാരയും. ഇരുവരും പ്രണയത്തിലാണ് എന്നും ഉടൻ വിവാഹിതരാകുമെന്നും പലതവണ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇതാ ഇപ്പോള്‍ പ്രണയ ചിഹ്‍നങ്ങളിട്ട് നയൻതാരയ്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ വിഘ്‍നേശ് ശിവൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. മറ്റ് ക്യാപ്ഷനൊന്നും ഫോട്ടോയ്‍ക്ക് എഴുതിയിട്ടില്ല എന്നതും ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നു.

നയൻതാരയുടെ നെറുകയില്‍ ചുംബിക്കുന്ന വിഘ്‍നേശ് ശിവൻ ആണ് ഫോട്ടോയിലുള്ളത്. ഒരുപാട് പ്രണയ ചിഹ്‍നങ്ങളും ഫോട്ടോയ്‍ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവരും വിവാഹിതരായി എന്നുവരെ അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ഔദ്യോഗികമായി ഇവര്‍ ഇതുവരെ മറുപടിയുമായി രംഗത്ത് എത്തിയിട്ടില്ല. അതേസമയം നയൻതാരയ്‍ക്ക് കൊവിഡ് ബാധിച്ചെന്ന വാര്‍ത്ത നിഷേധിച്ചും ആ വാര്‍ത്ത ചിരിച്ചുകൊണ്ടാണ് കേട്ടത് എന്നും പറഞ്ഞ് രസകരമായ ഒരു വീഡിയോ ഇവര്‍ പുറത്തുവിട്ടിരുന്നു.