ചെന്നൈ: അന്താരാഷ്‍ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ച് കവിതയെഴുതി തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവൻ. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് വിഘ്‌നേഷ് കവിത പങ്കുവച്ചത്. ധോണി തന്നെയാണ് എന്നും തങ്ങളുടെ രാജാവെന്ന് വിഘ്‌നേഷ് കുറിക്കുന്നു. 

"പ്രിയപ്പെട്ട മഹേന്ദ്ര സിംഗ്, നീ തന്നെ എന്നും ഞങ്ങളുടെ രാജാവ്
പ്രിയപ്പെട്ട സെവൻ (നമ്പർ 7) നീ തന്നെ ഇലവനിൽ മികച്ചത്
പ്രിയപ്പെട്ട ക്യാപ്റ്റൻ കൂൾ നീയാണ് ശാന്തതയുടെ സ്കൂളിലെ പ്രിൻസിപ്പാൾ
പ്രിയപ്പെട്ട എംഎസ് നിന്റെ സാമീപ്യം ഞങ്ങൾ ഭീകരമായി മിസ് ചെയ്യും
പ്രിയപ്പെട്ട മഹി ഭായ് 'ബ്ലൂ;വിൽ നിന്ന് വിടപറയുകയായിരിക്കാം പക്ഷേ മഞ്ഞയ്ക്കൊപ്പം എപ്പോഴും ഉണ്ടാകും
പ്രിയപ്പെട്ട ധോണി അതെ ഇത് വളരെ പ്രധാനപ്പെട്ട മറ്റൊരു യാത്രയുടെ തുടക്കമാണ്", വിഘ്‌നേഷ് കുറിക്കുന്നു.

ഓ​ഗസ്റ്റ് 15നാണ് താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. പിന്നാലെ സഹതാരം സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇരുവരും വിരമിച്ചെങ്കിലും വരുന്ന ഐപിഎല്ലില്‍ ഇരുവരും ഒരുമിച്ച് ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കും. 

 
 
 
 
 
 
 
 
 
 
 
 
 

Love you Dhoni 🤗😇 @mahi7781 #msdhoni @mahi7781 #dhoni #mahendrasinghdhoni #captain #leader #thankyoudhoni

A post shared by Vignesh Shivan (@wikkiofficial) on Aug 15, 2020 at 11:39pm PDT