Asianet News MalayalamAsianet News Malayalam

വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ അജിത്ത്, 'എകെ 62' ജനുവരിയില്‍ തുടങ്ങും

അജിത് നായകനാകുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ്.

Vignesh Shivan directed Ajith film to go on floors in January 2023
Author
First Published Nov 16, 2022, 6:24 PM IST

അജിത്ത് നായകനാകുന്ന പുതിയ ചിത്രം 'തുനിവ്' പൊങ്കല്‍ റിലീസിന് തയ്യാറെടുക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ അജിത്ത് അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വിഘ്‍നേശ് ശിവനും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

'എകെ 62' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 2023 ജനുവരിയില്‍ ചിത്രം ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തൃഷ ആണ് ചിത്രത്തില്‍ നായികയാകുക എന്നും വാര്‍ത്തകള്‍ വരുന്നു. ലൈക്ക പ്രൊഡക്ഷൻസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദെര്‍ ആണ്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'തുനിവി'ന് വൻ സ്‍ക്രീൻ കൗണ്ടായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും 'തുനിവ്'.   നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.

ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും  ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്. എന്തായാലും അജിത്തിന്റെ സിനിമകളുടെ അപ്‍ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: സിനിമയ്‍ക്കൊപ്പം ജയന്റെ മരണ വാര്‍ത്ത ചേര്‍ത്തു, വിശ്വസിക്കാതെ ആരാധകര്‍

Follow Us:
Download App:
  • android
  • ios