'നിന്നെ കണ്ടുമുട്ടിയതിന് ശേഷം ജീവിതം മധുരതരമായ നിമിഷങ്ങള്‍ കൊണ്ട് മാത്രം അനുഗ്രഹിക്കപ്പെട്ടതാണ്. ഈ ദിവസത്തിന് നന്ദി'- വിഗ്നേശ് കുറിച്ചു.

ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഗ്നേശ് ശിവനും തമ്മിലുള്ള പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇരുവരും ഒരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. നയന്‍സ്-വിഗ്നേശ് വിവാഹം എന്നാണെന്നുള്ള സിനിമാപ്രേമികളുടെ കാത്തിരിപ്പിനിടയില്‍ നയന്‍സിന് നന്ദി പറഞ്ഞ് വിഗ്നേശ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. നയന്‍സിനെ തങ്കമേ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് വിഗ്നേശ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

 വിഗ്നേശ് സംവിധാനം ചെയ്ത് നയന്‍താരയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ച 'നാനും റൗഡി താന്‍' എന്ന ചിത്രം റിലീസായിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് വിഗ്നേശിന്‍റെ കുറിപ്പ്. ചിത്രം ഹിറ്റായത് വിഗ്നേശിന്‍റെ ജീവിതത്തില്‍ വലി വഴിത്തിരിവായിരുന്നു. 

'താങ്ക്യൂ തങ്കമേ നിന്നെ കണ്ടുമുട്ടിയതിന് ശേഷം ജീവിതം മധുരതരമായ നിമിഷങ്ങള്‍ കൊണ്ട് മാത്രം അനുഗ്രഹിക്കപ്പെട്ടതാണ്. ഈ ദിവസത്തിന് നന്ദി. ഈ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതിന് നന്ദി, എനിക്ക് ഒരു നല്ല ജീവിതം തന്നതിനും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും ഇതുപോലെ സുന്ദരമായ വ്യക്തിയായി നിലകൊള്ളാന്‍ സാധിക്കട്ടെ, നിറഞ്ഞ സ്നേഹം'- വിഗ്നേശ് കുറിച്ചു. ഇരവരും ഒന്നിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം വിഗ്നേശ് പങ്കുവെച്ചു. 

View post on Instagram