വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് നടി നയൻതാര സൂചിപ്പിച്ചിരുന്നു.

വിഘ്‍നേശ് ശിവനും (Vignesh Sivan) നയൻതാരയും (Nayanthara) പ്രണയത്തിലാണ് എന്നത് പരസ്യമായ കാര്യമാണ്. വിശേഷദിവസങ്ങളില്‍ വിഘ്‍നേശ് ശിവൻ നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ച് സ്‍നേഹം അറിയിക്കാറുമുണ്ട്. വിഘ്‍നേശ്‍ ശിവന്റെയും നയൻതാരയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. വിഘ്‍നേശ് ശിവൻ നയൻതാരയുമൊന്നിച്ചുള്ള ഫോട്ടോകള്‍ വീണ്ടും പങ്കുവെച്ചിരിക്കുകയാണ് ഇപോള്‍.

View post on Instagram

വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്‍ത ചിത്രമായ നാനും റൗഡിതാൻ റിലീസ് ചെയ്‍തിട്ട് ഇന്നേയ്‍ക്ക് ആറു വര്‍ഷം തികയുകയാണ്. നാനും റൗഡിതാൻ എന്ന ചിത്രത്തിലാണ് നയൻതാര ആദ്യമായി വിഘ്‍നേശ് ശിവനുമായി ഒന്നിച്ചത്. നയൻതാരയും വിഘ്‍നേശ് ശിവനും സൗഹൃദത്തിലായതും പ്രണയത്തിലേക്ക് വഴിമാറിയതും ഇക്കാലത്താണ്. ആറ് വര്‍ഷമായി എന്ന് തോന്നുന്നില്ല എന്നാണ് 'നാനും റൗഡിതാൻ' ടാഗുമായി വിഘ്‍നേശ് ശിവൻ ഫോട്ടോകള്‍ക്ക് ഒപ്പം എഴുതിയിരിക്കുന്നത്.

വിവാഹം എന്നായിരിക്കും നടക്കുകയെന്ന് ഇതുവരെ വിഘ്‍നേശ് ശിവനും നയൻതാരയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഒരു അഭിമുഖത്തില്‍ നയൻതാര സൂചിപ്പിക്കുകയും ചെയ്‍തിരുന്നു. ദിവ്യദര്‍ശിനി അഭിമുഖത്തില്‍ നയൻതാരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. ഇത് വന്ത് എൻഗേജ്‍മെന്റ് റിംഗ് എന്നാണ് ചിരിച്ചുകൊണ്ട് നയൻതാര പറയുന്നത്. വിഘ്‍നേശ് ശിവന്റെ എന്ത് കാര്യങ്ങളാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ എല്ലാം ഇഷ്‍ടമാണ് എന്നും അല്ലാത്തതും ഉണ്ട് എന്നായിരുന്നു നയൻതാരയുടെ മറുപടി.