രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, ജയം രവി ഇങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിന് എത്തിയിരുന്നു. എന്നാല്‍ അജിത്ത് വിജയ് എന്നീ താരങ്ങളുടെ അസാന്നിധ്യം ഏറെ ശ്രദ്ധേയമായി.

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്‍നാട് മുഖ്യമന്ത്രിയും തിരക്കഥാകൃത്തുമായ എം കരുണാനിധിയുടെ നൂറാം ജന്മദിനാഘോഷത്തിനോട് അനുബന്ധിച്ച് ചെന്നൈയില്‍ കഴിഞ്ഞ ഞായറാഴ്ച വലിയൊരു ചടങ്ങ് നടന്നിരുന്നു. കലൈഞ്‍ജര്‍ 100 എന്ന ജന്മ വാര്‍ഷിക ചടങ്ങ് സംഘടിപ്പിച്ചത് തമിഴ് സിനിമ പ്രൊഡ്യൂസേഴ്‍സ് കൗണ്‍സിലാണ് മറ്റ് താര സംഘടനകളും ഇതിന്‍റെ ഭാഗമായിരുന്നു.

രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, ജയം രവി ഇങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിന് എത്തിയിരുന്നു. എന്നാല്‍ അജിത്ത് വിജയ് എന്നീ താരങ്ങളുടെ അസാന്നിധ്യം ഏറെ ശ്രദ്ധേയമായി. അവര്‍ എത്തും എന്നായിരുന്നു ആദ്യത്തെ വാര്‍ത്തകള്‍. ഒപ്പം വിശാല്‍ ചിമ്പു എന്നിവരും എത്തിയില്ല. എന്നാല്‍ ചിമ്പുവിന്‍റെ പിതാവ് ടിആര്‍ രാജേന്ദ്രന്‍ എത്തിയിരുന്നു. പക്ഷെ ഈ താരങ്ങളുടെ അസാന്നിധ്യം വലിയ ചര്‍ച്ചയാകുമ്പോള്‍ തന്നെ പരിപാടി വന്‍ ഫ്ലോപ്പാണ് എന്ന രീതിയിലാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേരിട്ട് എത്തിയ പരിപാടിയില്‍ ഒഴിഞ്ഞ കസേരകളായിരുന്നു കൂടുതലും. വിവിധ കാറ്റഗറിയായി തിരിച്ചാണ് പരിപാടിക്ക് കസേര ഒരുക്കിയത്. എന്നാല്‍ അവസാന ഭാഗങ്ങളില്‍ കസേരകളില്‍ ആരും ഇല്ലായിരുന്നു. പരിപാടി വന്‍ പരാജയം എന്ന നിലയിലാണ് അജിത്ത് വിജയ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. അജിത്തും വിജയിയും ചടങ്ങിന് എത്താത്തില്‍ ഭരണകക്ഷി ഡിഎംകെയുടെ അണികള്‍ സോഷ്യല്‍ മീഡിയയില്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ വന്‍ പരാജയമായ പരിപാടി എന്നാണ് വിജയ് അജിത്ത് ആരാധകര്‍ പ്രതികരിക്കുന്നത്. 

Scroll to load tweet…

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേ സമയം തമിഴ് മാധ്യമങ്ങളും പ്രതിപക്ഷവും കലൈഞ്‍ജര്‍ 100 പരിപാടി പരാജയമാണ് എന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. ഇവര്‍ പറയുന്നത് പ്രകാരം ചടങ്ങിയില്‍ രജനി കമല്‍ പങ്കെടുത്തെങ്കിലും പരിപാടിയില്‍ ആളുകള്‍ ഇല്ലായിരുന്നു. കലാപരിപാടികള്‍ പലതും കുളമായി. ഒപ്പം തന്നെ മറ്റ് പല പരാതികളും ചെന്നൈ റൈസ് കോഴ്സ് മൈതാനത്ത് നടന്ന പരാതി സംബന്ധിച്ച് ഉയരുന്നുണ്ട്. 

സുബ്ബലക്ഷ്മി മുത്തശ്ശി വിയോഗം സംഭവിച്ചിട്ട് ഒരു മാസം: ‌ ഹൃദയഭേദകമായ വീഡിയോ പങ്കിട്ട് സൗഭാ​ഗ്യ വെങ്കിടേഷ്

വിവാഹ മോചിതയായോയെന്ന ചോദ്യത്തിന് കിടുക്കന്‍ മറുപടി നല്‍കി മഞ്ജു പത്രോസ്