Asianet News MalayalamAsianet News Malayalam

വിജയ്‍യുടെ നായികയായി രശ്‍മിക മന്ദാന, 'വരിശ്' സെല്‍ഫി പുറത്ത്

വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Vijay and Rashmika Mandanna photo from Varisu out
Author
First Published Sep 14, 2022, 4:12 PM IST

പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വരിശ്'. വിജയ് നായകനാകുന്ന സിനിമയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. രശ്‍മിക മന്ദാനയും വിജയ്‍യും ഒന്നിച്ചുള്ള സെല്‍ഫി ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.  കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകൻ വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‍‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ  പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്.  വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.

ഒക്ടോബറില്‍ 'വരിശി'ന്റെ ചിത്രീകരണം  തീര്‍ത്തതിന് ശേഷം ചെറിയൊരു ഇടവേളയെടുത്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ജോയിൻ ചെയ്യാനാണ് വിജയ്‍യുടെ തീരുമാനം. 'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷൻ കിംഗ് അര്‍ജുൻ വേഷമിടുന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More : 'വിക്ര'ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം, 'മാമന്നൻ' പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ

Follow Us:
Download App:
  • android
  • ios