വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്.
ഇളയ ദളപതി വിജയ് (Vijay) നായകനായി എത്തുന്ന ബീസ്റ്റ് (Beast movie) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്ഡേഷനുകളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ബീസ്റ്റിലെ 'അറബിക് കുത്തു' സോങ് റിലീസ് ചെയ്തത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. ഇപ്പോഴിതാ രണ്ട് ദിവസം കഴിയുമ്പോൾ മികച്ച കാഴ്ച്ചക്കാരെയാണ് പാട്ട് നേടിയിരിക്കുന്നത്.
ഇതുവരെ 36 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. യൂട്യൂബ് ട്രെന്റിംഗിൽ ഒന്നാം സ്ഥാനത്തുമാണ് ഗാനം. നടൻ ശിവകാർത്തികേയനാണ് വരികൾ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ് ആലാപനം.
അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തു ഒരുക്കിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത്. അതിനൊപ്പം തന്നെ വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ കിടിലൻ നൃത്ത ചുവടുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. റിലീസ് ചെയ്ത നിമിഷം മുതൽ ട്രെൻഡിങ്ങിലാണ് ഗാനം. നിരവധി പേരാണ് ഗാനത്തിന് ചുവടുവച്ചു കൊണ്ട് രംഗത്തെത്തിയത്. പാട്ട് അനൗൺസ് ചെയ്തു കൊണ്ടുള്ള വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read More : Vijay Remuneration : 'മാസ്റ്ററി'ന്‍റെ വിജയം; 'ബീസ്റ്റി'ല്‍ പ്രതിഫലം 100 കോടിയിലേക്ക് ഉയര്‍ത്തി വിജയ്?
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 'ബീസ്റ്റ്' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ഡോക്ടറിന്‍റെ വന്‍ വിജയത്തിനു ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. വിജയ്‍യ്‍ക്ക് 'ബീസ്റ്റ്' ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. ശെല്‍വരാഘവൻ, ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തില്‍1 00 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത 'മാസ്റ്റര്‍' എന്ന ചിത്രത്തിലൂടെ. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ബീസ്റ്റ്'. മാസ്റ്ററിന്റെ വിജയമാണ് വിജയ്‍യ്‍യെ പ്രതിഫലം വര്‍ദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം. 'മാസ്റ്ററി'ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
