Asianet News MalayalamAsianet News Malayalam

100 കോടി പ്രതിഫലം; ഇന്ത്യന്‍ സിനിമയിലെ വിലയേറിയ താരമായി വിജയ്

വിജയ് മുരുകദോസ് കൂട്ടുകെട്ടില്‍ പുറത്തു വന്ന ചിത്രങ്ങളായിരുന്നു തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവ. വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ വമ്പന്‍ ഹിറ്റ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Vijay beats Rajinikanth as highest paid Tamil actor with Rs 100 crore paycheck for Thalapathy 65
Author
Chennai, First Published Jan 8, 2020, 3:08 PM IST

ചെന്നൈ: മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിങ്ങനെ തുടര്‍ച്ചയായി മെഗാഹിറ്റുകളോടെ പ്രതിഫലത്തില്‍ രജനീകാന്തിനെ കടത്തിവെട്ടി വിജയ്. ഇതുവരെ പേരിടാത്ത സണ്‍പിക്ചേര്‍സ് നിര്‍മ്മിക്കുന്ന വിജയ് ചിത്രത്തില്‍ വിജയുടെ പ്രതിഫലം  100കോടിയാണെന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്‌സ് ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുന്നതെന്നും വിജയ് ഈ ചിത്രത്തിനായി 50 കോടി രൂപ അഡ്വാന്‍സ് വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിജയ് പ്രോജക്ട് എന്നാണ് കേട്ടതെങ്കിലും ഇപ്പോള്‍ ഇത് എആര്‍ മുരുകദോസ് പടമാണ് എന്നാണ് ഏറ്റവും പുതുതായി എത്തുന്ന വിവരം.

വിജയ് മുരുകദോസ് കൂട്ടുകെട്ടില്‍ പുറത്തു വന്ന ചിത്രങ്ങളായിരുന്നു തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവ. വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ വമ്പന്‍ ഹിറ്റ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഹൃത്വിക് റോഷന്‍, അല്ലു അര്‍ജുന്‍ എന്നിവരും വിജയ് മുരുഗദോസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. 

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു താരം 100 കോടി രൂപ ഒരു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നത് ഇതാദ്യമാണ്. രജനികാന്താണ് പ്രതിഫലത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ദര്‍ബാര്‍ എന്ന പുതിയ ചിത്രത്തിന് 90 കോടി രൂപയാണ് രജനി പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ദര്‍ബാര്‍ ജനുവരി9ന് റീലിസാകുവാനിരിക്കുകയാണ്. 

'കൈതി' സംവിധായകന്‍ ലോകേഷ് കനകരാജ്  ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് വിജയ്. 'മാസ്റ്റര്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സമീപകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട് ഇംഗ്ലീഷിലാണ് പേര് എന്നതാണ് ടൈറ്റിലിന്റെ ഒരു പ്രത്യേകത. ബിഗില്‍, തെരി, ഭൈരവാ, പുലി തുടങ്ങി സമാപകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെയൊക്കെ പേര് തമിഴിലായിരുന്നു.

ലോകേഷ് കനകരാജിന്റെ മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. 2017ല്‍ പുറത്തെത്തിയ മാനഗരമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമെന്നാണ് മാസ്റ്ററിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന വിവരം. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രം 2020 ഏപ്രില്‍ ഒന്‍പതിനാവും തീയേറ്ററുകളില്‍ എത്തുക. 

Follow Us:
Download App:
  • android
  • ios