ചിത്രം ഓ​ഗസ്റ്റ് 25ന് തിയറ്ററുകളിൽ എത്തും. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വിജയ് ദേവെരകൊണ്ട(vijay devarakonda) ചിത്രം 'ലൈഗറി'ന്റെ ട്രെയിലർ(Liger Movie) പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ബോക്സിങ്ങിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം വിജയ് ദേവെരകൊണ്ടയുടെ കരിയറിലെ മികച്ച ചിത്രമാകുമെന്ന് ഉറപ്പ് നൽകുകയാണ് ട്രെയിലർ. നടി രമ്യ കൃഷ്ണന്റെ മാസ് അഭിനയവും ട്രെയിലറിൽ കാണാം. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

നടൻ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ഓ​ഗസ്റ്റ് 25ന് തിയറ്ററുകളിൽ എത്തും. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചായക്കടക്കാരനായ വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

LIGER TRAILER (Malayalam) | Vijay Deverakonda | Puri Jagannadh | Ananya Panday | Karan Johar 25thAug

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. 

ആമിര്‍ ഖാനൊപ്പം നാഗ ചൈതന്യ ബോളിവുഡില്‍

ആമിര്‍ ഖാൻ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ലാല്‍ സിംഗ് ഛദ്ദ'യാണ്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ യുവ സൂപ്പര്‍ സ്റ്റാര്‍ നാഗ ചൈതന്യയും 'ലാല്‍ സിംഗ് ഛദ്ദ'യിലൂടെ ബോളിവുഡിലെത്തുകയാണ്. ഇപ്പോഴിതാ നാഗ ചൈതന്യയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് (Lal Singh chaddha).

'ബലരാജു' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നാഗ ചൈതന്യ അഭിനയിക്കുന്നത്. മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് നാഗ ചൈതന്യയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

Kaduva Movie : കട്ട മാസ് പടം; 'കടുവ' കാണാൻ സാക്ഷാൽ 'കുറുവച്ചൻ' എത്തി

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്. കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.

നാഗചൈതന്യ നായകനായി ഇനി എത്താനുള്ള ചിത്രം താങ്ക്യുവാണ്. ജൂൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്.