സീനിയര്‍ നായകൻമാരെയും അമ്പരപ്പിച്ച് യുവ താരം വിജയ് ദേവെരകൊണ്ട.

അടുത്തിടെ വാട്‍സ് ആപ് ചാനല്‍ തുടങ്ങിയത് ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. മോഹൻലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ ആദ്യമേ വാട്‍സ് ആപ് ചാനല്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. തെലുങ്കില്‍ വാട്‍സ് ആപ് ചാനലില്‍ ആദ്യം എത്തിയ ഒരു നടൻ വിജയ് ദേവെരകൊണ്ടയാണ്. ഇതാ വാട്‍സ് ആപ് ചാനലില്‍ ആദ്യം പത്ത് ലക്ഷം ഫോഴോവേഴ്‍സ് നേടുന്ന തെലുങ്ക് നടനായി മാറിയിരിക്കുകയാണ് വിജയ് ദേവെരകൊണ്ട.

വിജയ് ദേവെരകൊണ്ട നായകനായി ഒടുവില്‍ ഖുഷിയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഒടിടി റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. വിജയ് ദേവെരകൊണ്ട നായകനായ ഖുഷിയുടെ സംവിധാനം ശിവ നിര്‍വാണയാണ്.

സാമന്ത നായികയായി പ്രണയ ചിത്രമായിട്ടായിരുന്നു ഖുഷി എത്തിയത്. വിപ്ലവ് കുമാര്‍ എന്ന നായക കഥാപാത്രമായിട്ടാണ് വിജയ് ദേവെരകൊണ്ട മികച്ച പ്രകടനമായിരുന്നു ഖുഷിയില്‍. ഖുഷിയില്‍ ആരാധ്യയായിട്ട് സാമന്തയും എത്തി. ഇരുവരുടെയും കെമിസ്റ്റ് വര്‍ക്കായി എന്നായിരുന്നു ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടത്.

നടൻ വിജയ് ദേവെരകൊണ്ട ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഖുഷിയുടെ വിജയത്തിന്റെ പേരില്‍ വീതിച്ചു നല്‍കിയത് വൻ വാര്‍ത്തയായി മാറിയിരുന്നു. രണ്ട് വിശ്വാസങ്ങളുള്ള നായകനും നായികയുമായി ചിത്രത്തില്‍ നടൻ വിജയ് ദേവെരകൊണ്ടയും നടി സാമന്തയും എത്തിയപ്പോള്‍ ഭാര്യ ഭര്‍ത്താക്കൻമാരായി സച്ചിൻ ഖേദേകര്‍ ശരണ്യ പൊൻവന്നനും ഒപ്പം മറ്റ് പ്രധാന വേഷങ്ങളില്‍ ജയറാം, വെന്നെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണൻ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരും ഖുഷിയിലുണ്ടായിരുന്നു. ആരാധ്യയുടെയും വിപ്ലവ് കുമാറിന്റെയും പ്രണയം വിവാഹത്തിലേക്കെത്തുമ്പോഴാണ് വഴിത്തിരിവുണ്ടാകുന്നതും സംഘര്‍ഷഭരിതമാകുന്നതും ചിരിക്ക് വക നല്‍കുന്നതുമായി മാറിയത്.

Read More: കളക്ഷനില്‍ ഒന്നാമൻ ടൊവിനൊ, രണ്ട് സിനിമകള്‍ മോഹൻലാലിന്, ഇടമില്ലാതെ മമ്മൂട്ടി, 6 സ്ഥാനങ്ങളില്‍ ഇവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക