ഖുഷിയുടെ പ്രതീക്ഷകള്‍ തെറ്റി, ഒടിടി റിലീസ് പ്രഖ്യാപിച്ചു, വിജയ്‍യുടെയും സാമന്തയുടെയും പ്രണയം കാണാം
ഖുഷി ആകെ നേടിയതിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.
വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷി മികച്ച അഭിപ്രായം നേടിയിരുന്നു. റിലീസിന് വലിയ സ്വീകരണമായിരുന്നു ഖുഷിക്ക്. എന്നാല്‍ പിന്നീട് അത്ര മികച്ച കളക്ഷൻ നേടാനായില്ല. എന്തായാലും വിജയ് ദേവെരകൊണ്ട ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ ശരിവയ്‍ക്കും പോലെ ഒടിടിയില്‍ ഒക്ടോബര്‍ ഒന്നിനാണ് വിജയ് ദേവെരകൊണ്ടയുടെ ഖുഷി സ്‍ട്രീം തുടങ്ങുക. ഖുഷി നെറ്റ്‍ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുക. സംവിധാനം ശിവ നിര്‍വാണയാണ് നിര്‍വഹിച്ചത്. ഖുഷി റിലീസിന് 26 കോടി കളക്ഷൻ നേടിയപ്പോള്‍ ആകെ നേട്ടം 72 കോടി രൂപയാണ്.
ഖുഷി ഒരു പ്രണയ ചിത്രമായിരുന്നു. രണ്ട് വിശ്വാസങ്ങളുള്ള നായകനും നായികയുമായിരുന്നു ചിത്രത്തില്‍ എന്നതായിരുന്നു ചിരിക്കും സംഘര്‍ഷത്തിനും വഴിയൊരുക്കിയത്. കടുത്ത ദൈവ വിശ്വാസിയാണ് സാമന്ത ചിത്രത്തില്‍ അവതരിപ്പിച്ച ആരാധ്യയെങ്കില്‍ യുക്തിവാദിയുടെ കുടുംബ പശ്ചാത്തലമുള്ളയാളായിരുന്നു ചിത്രത്തില്‍ വിജയ് ദേവെരകൊണ്ട അവതരിപ്പിച്ച വിപ്ലവ് കുമാര്‍. ആരാധ്യയുടെയും വിപ്ലവ് കുമാറിന്റെയും പ്രണയം വിവാഹത്തിലേക്കെത്തുമ്പോഴാണ് വഴിത്തിരിവുണ്ടാകുന്നത്. നായകന്റെ നായികയുടെയും ബന്ധം സംഘര്‍ഷഭരിതമാകുന്നു. എങ്ങനെയാണ് രണ്ടുപേരും ആ പ്രശ്‍നങ്ങള്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ് പ്രേക്ഷകനെ ഇഷ്‍ടത്തിലാക്കുന്നത്.
സച്ചിൻ ഖേദേകറും ശരണ്യ പൊൻവന്നനും ചിത്രത്തില്‍ ഭര്‍ത്താവും ഭാര്യയുമായി എത്തിയപ്പോള്‍ ജയറാം,വെന്നെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണൻ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിനറെ ബജറ്റ് 50 കോടിയായിരുന്നു. നടൻ വിജയ് ദേവെരകൊണ്ട ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഖുഷിയുടെ വിജയത്തിന്റെ വീതിച്ചു നല്‍കിയിരുന്നു. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടുകള്‍ എല്ലാം വൻ ഹിറ്റായിരുന്നു.
Read More: ഉദയനിധി സ്റ്റാലിൻ ലിയോയെ തടയുന്നോ?, വാര്‍ത്തയില്‍ വിശദീകരണവുമായി നിര്‍മാതാക്കള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക