ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധായകൻ.
വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രം 'ഖുഷി' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. ഇപ്പോള്‍ വളരെ അതിവേഗം ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രം തുര്‍ക്കിയില്‍ ആണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. വിജയ് ദേവെരകൊണ്ടയും സാമന്തയും തന്നെ ഫോട്ടോ പങ്കുവെച്ചിട്ടുമുണ്ട്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സെപ്‍തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്.
ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.
വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം 'ലൈഗറാ'ണ്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. 'ലൈഗര്‍' എന്ന ചിത്രം പരാജയമായിരുന്നു. സാമന്ത നായികയായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ശാകുന്തളം' ആണ്. ഗുണശേഖര്‍ ആണ് 'ശാകുന്തളം' എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യായപ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്‍ത ചിത്രം സാമന്തയുടെ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്നതാണ് എങ്കിലും വൻ വിജയിലെത്താൻ കഴിഞ്ഞിരുന്നില്ല.
Read More: കമല്‍ഹാസൻ പ്രഭാസിന്റെ വില്ലനാകുമോ?, 150 കോടി പ്രതിഫലമോ? ആരാധകര്‍ ആശയക്കുഴപ്പത്തില്‍
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

