ഹിന്ദി 'ലൈഗറി'ന്റെയും ഒടിടി  റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

വിജയ് ദേവെരകൊണ്ട നായകനായി ഏറ്റവും അവസാനം തീയറ്ററുകളിലെത്തിയ ചിത്രം ലൈഗറാണ്. വിജയ് ദേവെരകൊണ്ടയുടെ പാൻ ചിത്രമായി രാജ്യമൊട്ടാകെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു 'ലൈഗര്‍'. തിയറ്ററുകളില്‍ തകര്‍ന്നുവീണ ചിത്രം വിജയ് ദേവെരകൊണ്ടയ്‍ക്ക് വലിയ തിരിച്ചടിയായി. ഹിന്ദി ലൈഗര്‍ സ്‍ട്രീമിംഗ് തുടങ്ങിയതാണ് പുതിയ വാര്‍ത്ത.

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ ചിത്രം സെപ്‍തംബറിലേ സ്‍ട്രീമിംഗ് തുടങ്ങിയിരുന്നു. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ഒക്ടോബര്‍ 21 മുതല്‍ ഹിന്ദി 'ലൈഗറും' സ്‍ട്രീമിംഗ് ചെയ്യുകയാണ് എന്നാണ് പുതിയ അറിയിപ്പ്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമായിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം.

Scroll to load tweet…

അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രം തിയറ്ററുകളില്‍ എത്തുംമുന്നേ തന്നെ പാട്ടുകള്‍ വൻ ഹിറ്റായി മാറിയിരുന്നു. യാഷ് രാജ് ഫിലിംസായിരുന്നു ചിത്രത്തിന്റെ വിതരണം. 100 കോടിയലിധകം ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ പ്രതീക്ഷകള്‍ നിറവേറ്റാനാകാതെ പോയ ചിത്രത്തിന് ചിലവാക്കിയ പണം പോലും നേടാനായില്ല. യുഎസില്‍ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട 'ലൈഗറില്‍' വേഷമിട്ടത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്‍' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയാണ് പ്രദര്‍ശനത്തിന് എത്തിയത്. സംവിധായകൻ പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ അതിഥി താരമായും എത്തി. രമ്യാ കൃഷ്‍ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്‍പാണ്ഡേ, ചങ്കി പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. വിഷ്‍ണു ശര്‍മ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രം എഡിറ്റ് ചെയ്‍തത് ജുനൈദ് സിദ്ധിഖി ആണ്.

Read More: 'മോണ്‍സ്റ്റര്‍' കണ്ടു, എല്ലാവരും മനോഹരമായി ചെയ്‍തെന്ന് മോഹൻലാല്‍