Asianet News MalayalamAsianet News Malayalam

'ഞാൻ മടങ്ങിയെത്തി', വര്‍ക്ക് ഫ്രം ഹോം ഫോട്ടോ പങ്കുവെച്ച് വിജയ് ദേവെരകൊണ്ട

വിജയ് ദേവെരകൊണ്ട നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം ലൈഗര്‍ ആണ്.

Vijay Deverakonda Work From Home Scene Looks Like This
Author
Kochi, First Published Aug 12, 2021, 5:20 PM IST


രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ് ദേവെരകൊണ്ട. ലൈഗര്‍ എന്ന സിനിമയാണ് വിജയ് ദേവെരകൊണ്ടയുടേതായി റിലീസ് ചെയ്യാനുള്ളത്. കൊവിഡ് കാരണമാണ് സിനിമ റിലീസ് വൈകുന്നത്. ഇപോഴിതാ വീണ്ടും ജോലികള്‍ തുടങ്ങിയെന്ന് സൂചിപിപ്പിക്കുകയാണ് വിജയ് ദേവെരകൊണ്ട.

വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന്റെ ഫോട്ടോയാണ് വിജയ് ദേവെരകൊണ്ട പങ്കുവെച്ചിരിക്കുന്നത്. ഏത് സിനിമയുടെ ഭാഗമായിട്ടുള്ള ജോലിയാണ് എന്ന് വിജയ് ദേവെരകൊണ്ട വ്യക്തമാക്കിയിട്ടില്ല. പുരി ജഗനാഥാണ് ലൈഗര്‍ സംവിധാനം ചെയ്യുന്നത്. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്ന് വിജയ് ദേവെരകൊണ്ട വ്യക്തമാക്കിയിരുന്നു.

ഡിജിറ്റല്‍ റിലീസിനായും സാറ്റലൈറ്റ് റൈറ്റ്‍സിനായും 200 കോടി രൂപയുടെ കരാര്‍ നടന്നുവെന്ന് വാര്‍ത്ത വന്നു. എന്നാല്‍ ഇത് വളരെ കുറച്ചായിപ്പോയി, തിയറ്ററില്‍ ഇതിലധികം ലഭിക്കും എന്നാണ് വിജയ് ദേവെരകൊണ്ട എഴുതിയത്. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിന് എതിരെയാണ് താനെന്ന് വ്യക്തമാക്കുകയായിരുന്നു വിജയ് ദേവെരകൊണ്ട.  

അനന്യ പാണ്ഡെ നായികയാകുന്ന ചിത്രം സെപ്‍തംബര്‍ ഒമ്പതിന്  റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios