തമിഴകത്തും മറ്റ് സംസ്ഥാനങ്ങളിലും ആരാധകരുള്ള സംവിധായകനാണ് വെട്രിമാരൻ. രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള വിജയ്‍യുമൊത്ത് വെട്രിമാരൻ സിനിമ ചെയ്യുന്നുവെന്നതാണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന വാര്‍ത്ത.

വിജയ്‍യെ നായകനാക്കി വെട്രിമാരൻ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വന്നിരുന്നില്ല അത് ഉപേക്ഷിച്ചുവോയെന്നും ആരാധകര്‍ സംശയത്തിലായി. ഇപ്പോഴിതാ വിജയ്‍ക്കൊപ്പം സിനിമ വെട്രിമാരൻ സിനിമ ചെയ്യുന്നുണ്ടെന്നു തന്നെയാണ് തമിഴകത്ത് നിന്ന് വാര്‍ത്തകള്‍ വരുന്നത്. വിജയ്‍യുമായി ചേര്‍ന്ന് താൻ സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെന്ന് വെട്രിമാരൻ പറയുന്നു. വിജയ് പൂര്‍ത്തിയാക്കാനുള്ള സിനിമകളും കഴിഞ്ഞാകും വെട്രിമാരന്റെ സിനിമ തുടങ്ങുക. ലോക്ക് ഡൗണ്‍  നിയന്ത്രണങ്ങളും കൊവിഡ് ദുരിതവും മാറുമ്പോള്‍ വെട്രിമാരൻ ആദ്യം ചെയ്യുന്നത് സൂര്യയെ നായകനാക്കിയുള്ള സിനിമയാകും. അതുകഴിഞ്ഞാല്‍ സൂര്യയെ നായകനാക്കിയുള്ള വാദി വാസലും പൂര്‍ത്തിയാക്കും. വിജയ്‍യുമായുള്ള സിനിമ വാദി വാസലും പൂര്‍ത്തിയായിട്ടാകും തുടങ്ങുക.