രാഷ്‍ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം വിജയ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതുള്ളത്

സിനിമാ തിയറ്ററില്‍ മാത്രമല്ല, പോകുന്ന വേദികളിലെല്ലാം ജനക്കൂട്ടത്തെ സൃഷ്ടിക്കുന്ന താരമാണ് വിജയ്. ആരാധകരുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നയാളും. അഭിനയിച്ച സിനിമകളുടെ പ്രൊമോഷണല്‍ വേദികളിലെ വിജയ്‍ നടത്തിയ പല പ്രസംഗങ്ങളും മുന്‍പ് വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. ആരാധകര്‍ക്ക് എപ്പോഴും ആവേശമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന്‍റെ അഭിസംബോധന. എന്‍ നെഞ്ചില്‍ കുടിയിരുക്കും രസികര്‍കള്‍ എന്നാണ് ഇത്രകാലവും അദ്ദേഹം ആരാധകരെ സംബോധന ചെയ്തിരിക്കുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ അഭിസംബോധനയില്‍ അക്കാര്യത്തില്‍ ഒരു ചെറിയ വ്യത്യാസം കൊണ്ടുവന്നിരിക്കുകയാണ് വിജയ്.

രാഷ്‍ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം വിജയ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതുള്ളത്. പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പുറത്തിറക്കിയ കുറിപ്പില്‍ തന്‍റെ രാഷ്ട്രീയ യാത്രയില്‍ ആശംസ അറിയിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ് അദ്ദേഹം. അക്കൂട്ടത്തില്‍ ആരാധകരെ അദ്ദേഹം അഭിസംബോധന ചെയ്യുന്നത് എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കള്‍ എന്നാണ്. രസികര്‍കള്‍ എന്ന് മുന്‍പ് ഉപയോഗിച്ചിരുന്നതിന് പകരമാണ് തോഴര്‍കള്‍ എന്ന് ഉപയോഗിച്ചിരിക്കുന്നത്. ഇനി ഇങ്ങനെയാണോ വിജയ് ആരാധകരെ സ്ഥിരമായി അഭിസംബോധ ചെയ്യുകയെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്.

Scroll to load tweet…

En Nenjil Kudiyirukkum - Thalapathy Vijay | Varisu Audio Launch | Sun TV #shorts

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിജയ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത് വെള്ളിയാഴ്ചയാണ്. അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയ്‍യുടെ പാര്‍ട്ടി എന്തുതരം ചലനമാണ് സൃഷ്ടിക്കുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍.

ALSO READ : സിനിമ കിട്ടിയപ്പോള്‍ 'പാടാത്ത പൈങ്കിളി' ഉപേക്ഷിച്ചോ? സത്യാവസ്ഥ പറഞ്ഞ് സൂരജ് സണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം