മലയാളികളടക്കമുള്ളവര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ  ഒടിടി റിലീസ് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പൊങ്കല്‍ റിലീസായി ജനുവരി 13ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

മാസ്റ്റര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വിജയ് കഴിഞ്ഞ ദിവസം തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു. എടപ്പാടി പളനിസ്വാമിയുടെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്‍ച നടത്തിയത്. ഹിന്ദിയില്‍ ദി വിജയ് മാസ്റ്റര്‍ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക.  ഒടിടിയില്‍ സിനിമ റിലീസ് ചെയ്‍തേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ എന്തായാലും സിനിമയുടെ തിയറ്റര്‍ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിത്രത്തിലെ ഗാനത്തിന്റെ കാഴ്‍ചക്കാരുടെ എണ്ണം റെക്കോര്‍ഡായിരുന്നു. വാത്തി എന്ന ഗാനം ഒട്ടേറെ പേര്‍ കണ്ടിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.