ഫോർമുല വൺ മത്സരങ്ങൾക്ക് പേരുകേട്ട യുകെയിലെ ഏറ്റവും പ്രശസ്തമായ ട്രാക്കുകളിലൊന്നാണ് സിൽവർസ്റ്റോൺ.
ലണ്ടൻ: ഏറെ ദിവസങ്ങൾക്ക് ശേഷം കണ്ടുമുട്ടി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യും സൂപ്പർ താരം അജിത്തും. അജിത് മത്സരാർഥിയായി പങ്കെടുക്കുന്ന ലണ്ടനിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്സരം വിജയ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് അജിത് കുമാർ വീണ്ടും പ്രൊഫഷണൽ കാറോട്ട മത്സര രംഗത്തേക്ക് ഇറങ്ങുന്നത്. നടൻ ബ്രിട്ടനിലെ മുൻനിര റേസിംഗ് ട്രാക്കിൽ മത്സരിക്കുമ്പോൾ അത് ഫ്ലാഗ് ഓഫ് ചെയ്യാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുന്നു എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. ഫോർമുല വൺ മത്സരങ്ങൾക്ക് പേരുകേട്ട യുകെയിലെ ഏറ്റവും പ്രശസ്തമായ ട്രാക്കുകളിലൊന്നാണ് സിൽവർസ്റ്റോൺ. അജിത്തിന്‍റെ അമ്മയുടെ മരിച്ചപ്പോള്‍ വിജയ് വീട്ടിലെത്തി അജിത്തിനെ ആശ്വസിപ്പിച്ചിരുന്നു.
