വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ 'ജന നായകൻ' പൊങ്കൽ റിലീസായി എത്തും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത തുടങ്ങിയ വലിയ താരനിരയും അനിരുദ്ധിന്റെ സംഗീതവും ചിത്രത്തിലുണ്ട്.

വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ 'ജന നായകന്റെ' റിലീസ് തിയതി എത്തി. പൊങ്കൽ റിലീസായി 2026 ജനുവരി 9ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും ടീം പുറത്തിറക്കിയിട്ടുണ്ട്. ജനസാ​ഗരത്തിന് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന വിജയിയെ ആണ് പോസ്റ്ററിൽ കാണാനാകുക. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. എച്ച് വിനോദ് ആണ് ജന നായകന്റെ സംവിധാനം.

ജനനായകനിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണുള്ളത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.

ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. 

Scroll to load tweet…

അതേസമയം, കളക്ഷനില്‍ വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ജനനായകനിലൂടെയാകാനാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്