അനുമോൾ, അനീഷ്, ഷാനവാസ്, ആദില, നൂറ, അക്ബർ, നെവിൻ എന്നിവരാണ് നിലവിൽ ഹൗസിൽ അവശേഷിക്കുന്ന ഏഴ് മത്സരാർത്ഥികൾ. ഇവരില്‍ ഒരാള്‍ ഇന്ന് ഹൗസിനോട് വിട പറയും. 

ങ്ങനെ മൂന്ന് മാസത്തോളം നീണ്ടുനിന്ന ബി​ഗ് ബോസ് മലയാളം സീസൺ 7ന് തിരിശ്ശീല വീഴാൻ ഒരുങ്ങുകയാണ്. ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ​ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ആരാകും ടൈറ്റിൽ വിന്നറാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. അനുമോൾ, അനീഷ്, ഷാനവാസ്, ആദില, നൂറ, അക്ബർ, നെവിൻ എന്നിവരാണ് നിലവിൽ ഹൗസിൽ അവശേഷിക്കുന്ന ഏഴ് മത്സരാർത്ഥികൾ. ഇവരിൽ ഒരാൾ മിഡ് വീക്ക് എവിക്ഷനിലൂടെ ഇന്ന് പുറത്താകുമെന്ന് അറിയിച്ചിരിക്കുകയാണ് ബി​ഗ് ബോസ്.

Add Asianetnews as a Preferred SourcegooglePreferred

​ഗ്രാന്റ് ഫിനാലേയ്ക്ക് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ മിഡ് വീക്ക് എവിക്ഷനിലൂടെ ഒരാൾ ഈ ബി​ഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുമെന്നാണ് പുതിയ പ്രമോയിൽ ബി​ഗ് ബോസ് പറയുന്നത്. പിന്നാലെ അനുമോൾ, അനീഷ്, ഷാനവാസ്, ആദില, നൂറ, അക്ബർ, നെവിൻ എന്നിവർ ​ഗാർഡൻ ഏരിയയിലേക്ക് വരുന്നുണ്ട്. ഇവർക്ക് അടുത്തായി ഒരു ബോംബിന്റെ മാതൃകയും. ഇതിലെ വയർ കട്ട് ചെയ്യുമ്പോൾ ചുവപ്പ് നിറം വരുന്ന ആൾ ആരാണോ അയാൾ ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്താകുമെന്ന് ബി​ഗ് ബോസ് അറിയിച്ചു. ഏഴ് പേരിൽ ആരാകും ഫിനാലേ കാണാത പോകുന്നതെന്ന് 9.30യോടെ അറിയാം.

അതേസമയം, ഷോ അവസാനിക്കാറായപ്പോള്‍ എവിക്ട് ആയി പോയി എല്ലാ മത്സരാര്‍ത്ഥികളും ഷോയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വന്‍ സംഭവവികാസങ്ങള്‍ക്കും നാടകീയ സംഭവങ്ങള്‍ക്കുമാണ് ബിഗ് ബോസ് ഹൗസ് സാക്ഷിയായത്. അനുമോള്‍ക്കും മസ്താനിക്കും എതിരെ ബിന്‍സി ആക്രോശിച്ചത് പുറത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒപ്പം ശൈത്യയും ആദിലയും അനുമോള്‍ക്ക് എതിരെ തിരിഞ്ഞതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്