റിലീസ് തീയതി പ്രഖ്യാപിച്ചു

വിജയ് സേതുപതിയുടെ നായികയായി തപ്‍സി പന്നു അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രം വരുന്നു. പേരിലും ഏറെ കൗതുകവുമായാണ് ചിത്രം എത്തുന്നത്. 'അനബല്‍ സേതുപതി' എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദീപക് സുന്ദര്‍രാജനാണ്. നടനും സംവിധായകനുമായ ആര്‍ സുന്ദര്‍രാജന്‍റെ മകനാണ് ദീപക്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും പുറത്തെത്തി.

ചിത്രത്തിലെ നായികാ നായകന്മാരെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സെപ്റ്റംബര്‍ 17നാണ് റിലീസ്. സിനിമയുടെ ചിത്രീകരണം ജയ്‍പൂരില്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. ചെന്നൈയും ലൊക്കേഷന്‍ ആയിരുന്നു. യോഗി ബാബു, രാധിക ശരത്‍കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാഷന്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം.

Scroll to load tweet…

അതേസമയം 2019ല്‍ പുറത്തെത്തിയ 'ഗെയിം ഓവറി'നു ശേഷമുള്ള തപ്‍സി പന്നുവിന്‍റെ തമിഴ് റിലീസ് ആണിത്. നെറ്റ്ഫ്ലിക്സിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ ഹിന്ദി ചിത്രം 'ഹസീന്‍ ദില്‍റുബ'യാണ് തപ്‍സിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona