മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി വേഷമിടുന്ന മലായാള ചിത്രം ‘മാർക്കോണി മത്തായി’യുടെ ടീസർ പുറത്തിറങ്ങി.  വളരെ വ്യത്യസ്തമായും രസകരമായിട്ടുമാണ് ഒരു മിനിട്ട് 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഒരുക്കിയിരിക്കുന്നത്. ജയറാം നായകനാകുന്ന ചിത്രത്തിൽ വിജയ് സേതുപതി ഒരു സിനിമാ താരമായിട്ടാണ് എത്തുന്നതെന്ന സൂചനകളും ടീസർ നൽകുന്നുണ്ട്.

റേഡിയോയുമായി ചിത്രത്തിനുള്ള പ്രാധാന്യം നല്ല രീതിയിൽ തന്നെ ടീസറിൽ തെളിഞ്ഞു കാണാം. രസകരമായ സംഭാഷണങ്ങളാണ് ടീസറില്‍ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രേമചന്ദ്രന്‍ എംജിയാണ്. 

മാര്‍ക്കോണി മത്തായി എന്ന റോളില്‍ ജയറാം എത്തുന്ന ചിത്രത്തില്‍ ആത്മികയാണ് നായിക. ഒരു അഭിമുഖത്തിന് കേരളത്തിലെത്തുന്ന വിജയ് സേതുപതി മാര്‍ക്കോണി മത്തായിയുടെ ജീവിതത്തിലേക്ക് എങ്ങിനെ കടക്കുന്നു എന്നതാണ് ചിത്രം.  ബി കെ ഹരിനാരായണനും അനില്‍ പനച്ചൂരാനും എം ജയചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിലെ ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.