വിജയ് സേതുപതി നായകനാവുന്ന മാസ് പൊളിറ്റിക്കല്‍ ചിത്രം തുഗ്ലക്ക് ദര്‍ബാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. വിജയ് സേതുപതിയുടെ കഥാപാത്രം മാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. നവാഗതനായ ദില്ലി പ്രസാദ് ദീനദയാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലാജി തരണീതരന്‍, സി പ്രേംകുമാര്‍ (96) തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ദില്ലി പ്രസാദ്.

വിജയ് സേതുപതി ഒരു രാഷ്ട്രീയക്കാരനായി എത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് അദിതി റാവു ഹൈദരിയാണ്. മഞ്ജിമ മോഹന്‍, പാര്‍ഥിപന്‍, കരുണാകരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലാജി തരണീതരനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

96 സംവിധായകന്‍ സി പ്രേംകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനു സംഗീതം പകരുന്നത് ഗോവിന്ദ് വസന്തയാണ്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് വയാകോം 18 സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.