നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് നാളെ തിയറ്ററുകളില്‍ എന്നും. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. 

സിനിമാ താരങ്ങൾ രാഷ്ട്രീയത്തിൽ ശോഭിക്കുന്നത് പതിവാണ്. പ്രത്യേകിച്ച് തമിഴ് സിനിമാ മേഖലയിൽ. കമൽഹാസൻ, രജനീകാന്ത്, ഖുഷ്ബു, റോജ തുടങ്ങിയവർ ഉദാഹരണങ്ങളാണ്. സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുമോ എന്നത് മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സ്ഥിരം ചോദ്യവുമാണ്. ഈ ചോദ്യം നടൻ വിജയ്ക്ക് (Vijay) നേരെയും പലപ്പോഴും ഉയർന്ന് വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. 

ജനങ്ങളും സാഹചര്യങ്ങളും ആവശ്യപ്പെടുകയാണെങ്കിൽ താൻ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് വിജയ് പറയുന്നു. ബീസ്റ്റ് റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ നെൽസൺ ദിലീപ് കുമാറുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വിജയിയുടെ പ്രതികരണം. 

’30 വര്‍ഷത്തിൽ, ഒരു സാധാരണ നടനായിരുന്ന എന്നെ ദളപതിയാക്കിയത് ജനങ്ങളാണ്. എന്നെ തലൈവറായി കാണണമോയെന്ന് തീരുമാനിക്കുന്നതും അവരും പിന്നെ സാഹചര്യങ്ങളുമാണ്. വ്യക്തിപരമായി വിജയ് ആയിരിക്കുന്നതാണ് എനിക്ക് ഇഷ്ടം. ജനങ്ങളും സാഹചര്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ മാറിയേ തീരൂ. ബീസ്റ്റിലെ വിജയ് ആകണമോയെന്നും സാധാരണ വിജയ് ആയിരിക്കണമോയെന്നും സാഹചര്യങ്ങളാണ് തീരുമാനിക്കുന്നത്,’ എന്നായിരുന്നു വിജയ് പറഞ്ഞത്.

Read Also: Beast movie : 'വീരരാഘവന്റെ' തേരോട്ടം നാളെ മുതൽ; പുതിയ പ്രമോ പുറത്തുവിട്ട് 'ബീസ്റ്റ്' ടീം

അതേസമയം, നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് നാളെ തിയറ്ററുകളില്‍ എന്നും. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചനകള്‍. 

കുഞ്ഞാലിയുടെ കഥപറഞ്ഞ 'മരക്കാർ'; ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഒരുപോലെ കാത്തിരുന്ന മോഹൻലാൽ(Mohanlal) ചിത്രം മരക്കാറിന്റെ(Marakkar: Arabikadalinte Simham) ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. വിഷു ദിനത്തിൽ ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് ഏഷ്യാനെറ്റിലെ ടെലിവിഷന്‍ പ്രീമിയര്‍. പ്രയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ വർഷം ഡിംസംബർ രണ്ടിനാണ് തിയറ്ററുകളിൽ എത്തിയത്.

പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ് മരക്കാർ : അറബിക്കടലിന്റെ സിം​ഹം. സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂകൾ ലഭിച്ചുവെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മരക്കാര്‍ സ്‍ട്രീം ചെയ്യും. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് വിദേശങ്ങളിലടക്കം തിയറ്ററുകളില്‍ മികച്ച തുടക്കം ലഭിച്ചിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു.