ജാതീയതയുടെ കഥ പറയുന്ന 'സായ'ത്തിന്റെ ടീസര്‍.

തമിഴ് യുവതാരം വിജയ് വിശ്വ നായകനാകുന്ന 'സായം''ത്തിന്റെ ടീസര്‍ എത്തി. സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ സ്വീകരണമാണ് ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. ജാതീയതയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി സാമിയാണ്.

YouTube video player

ആക്ഷൻ ത്രില്ലറായിട്ടാണ് സായം എത്തുക. ചിത്രത്തിൽ നായികയായി എത്തുന്നത് ഷൈനിയാണ്. ചിത്രത്തിൽ വിജയ് ആന്റണി ബഞ്ചമിൻ, പൊൻവണ്ണൻ, സീത, ബോസ് വെങ്കട്ട്, ഇളവരസ്, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒക്ടോബർ ആദ്യം ചിത്രം തിയറ്ററുകളിലെത്തും. 

വൈറ്റ് ലാംപ് പ്രൊഡക്ഷൻ ആണ് ചിത്രം നിര്‍മിക്കുന്നത്.

വാർത്തപ്രചാരണം പി ശിവപ്രസാദ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.