ജയ രാഘവനും, കെ.പി.എ.സി ലീലയുമാണ് ഇട്ടൂപ്പ് - കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തുന്നത്. 

നന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. അവധിക്കാലത്ത് കുടുംബത്തോടൊപ്പം തിയറ്ററിൽ പോയി കാണാവുന്ന ചിത്രമാകും പൂക്കാലം എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. ഏപ്രിൽ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും. 

ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്‍റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പറയുന്നത്. വിജയ രാഘവനും, കെ.പി.എ.സി ലീലയുമാണ് ഇട്ടൂപ്പ് - കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തുന്നത്. 

അരുണ്‍ കുര്യനാണ് ആണ് എത്സി യുടെ ഭാവി വരന്‍ സുശീലിനെ അവതരിപ്പിക്കുന്നത്. ആനന്ദത്തിന്‍റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്‍റേയും ഡിഒപി. ആനന്ദത്തിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ സച്ചിന്‍ വാര്യര്‍ തന്നെയാണ് സംഗീതവും ഒരുക്കുന്നത്.

Pookkaalam - Official Trailer | Vijayaraghavan, Basil Joseph, Vineeth Sreenivasan | Ganesh Raj

വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെ സുഹാസിനിയും അവതരിപ്പിക്കുന്നു. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അരുൺ കുര്യൻ, അനു ആന്‍റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഒപ്പം രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നുണ്ട്.

'ശോഭേ കുപ്പിപ്പാൽ എവിടെ' എന്ന് സാ​ഗർ; 'നിന്റെ അമ്മയോട് ചോദിക്കെന്ന്' മറുപടി, പോർക്കളമായി ബിബി ഹൗസ്