Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി, ലിയോയുടെ കുതിപ്പില്‍ റെക്കോര്‍ഡുകള്‍ തകരുന്നു, അമ്പരപ്പിച്ച് വിജയ്

വിജയ് നായകനായ ലിയോ ഇന്ത്യൻ കളക്ഷനില്‍ നിന്ന് മാത്രമായി സുവര്‍ണ നേട്ടത്തില്‍.

Vijays Leo earns 100 crore in Indian Box office creates record hrk
Author
First Published Oct 21, 2023, 1:18 PM IST

ദളപതി വിജയ് നായകനായി എത്തിയ ചിത്രം ലിയോ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയത്തിന്റെ തിളക്കത്തിലാണ്. പ്രീ സെയില്‍ ബിസിനസില്‍ തന്നെ ചിത്രം വിജയമാകും എന്ന് ഉറപ്പിച്ചിരിക്കുന്നു. ആ ഉറപ്പ് പാലിച്ചിരിക്കുകയാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ലിയോ ഇന്ത്യയില്‍ മാത്രം 100 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്. 

റിലീസിന് ആഗോളതലത്തില്‍ ലിയോ 148.5 കോടി രൂപ നേടിയിരുന്നു. 2023ല്‍ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളുടെ കളക്ഷനില്‍ റിലീസിന് ഒന്നാമത് എത്തി റെക്കോര്‍ഡിട്ടു ലിയോ. ലിയോയുടെ കുതിപ്പ് കുറേ നാളുണ്ടാകുമെന്നാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം ലിയോ 100.80 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം എന്ന ആകര്‍ഷണമാണ് ലിയോയ്‍ക്ക് വൻ ഹൈപ്പ് നേടിക്കൊടുത്തത്. സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‍ടിച്ച സിനിമാറ്റിക് യൂണിവേഴ്‍സില്‍ ലിയോയും എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശമായി. അതിനാല്‍ ലിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജയിലറിനെയും ജവാനെയുമൊക്കെ പിന്നിലാക്കിയാണ് വിജയ് ചിത്രം ലിയോയുടെ കുതിപ്പ് എന്ന ഒരു പ്രത്യേകതയുമുണ്ട്.

പാര്‍ഥിപൻ, ലിയോ എന്നീ രണ്ട് കഥാപാത്രങ്ങളായി വിജയ് നിറഞ്ഞാടിയിരിക്കുന്നു എന്നതാണ് ദളപതി ആരാധകരെ ആവേശത്തിലാക്കുന്നത്. ആദ്യ പകുതിയാണ് ലിയോ എന്ന ചിത്രം കണ്ടവര്‍ ഒരുപോലെ മികച്ചത് എന്ന് അഭിപ്രായപ്പെടുന്നത്. എന്തായാലും ലോകേഷ് കനകരാജിന് മികച്ച സിനിമാ അനുഭവം പകരാൻ സാധിച്ചു എന്നാണ് ലിയോ കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ദളപതി വിജയ്‍യുടെ നായികയായി തൃഷയെത്തിയ ചിത്രത്തില്‍ ഗൌതം വാസുദേവ് മേനോൻ, ബാബു ആന്റണി, മാത്യു, അര്‍ജുൻ, പ്രിയ ആനന്ദ്, മധുസുധൻ റാവു, രാമകൃഷ്‍ണൻ, സഞ്‍ജയ് ദത്ത് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്.

Read More: ചിരിപ്പിക്കാൻ ധ്യാൻ ശ്രീനിവാസൻ ഇനി ഒടിടിയിലേക്ക്, നദികളില്‍ സുന്ദരി യമുന എത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios