നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്ത്. 'സിഗ്മ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുദീപ് കിഷനാണ് നായകൻ. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് തമൻ എസ് സംഗീതം നൽകുന്നു.

വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. സി​ഗ്മ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സുദീപ് കിഷൻ ആണ് നായകൻ. ടൈറ്റിൽ പോസ്റ്ററിൽ സുദീപ് കിഷൻ പണക്കെട്ടിന് മുകളിൽ, കയ്യിൽ ബാർഡേർഡ് കെട്ടിയിരിക്കുന്നത് കാണാം. പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് തമന്‍ എസ് ആണ്.

പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ്. കോ ഡയറക്ടര്‍ സഞ്ജീവ്, ഛായാഗ്രഹണം കൃഷ്ണന്‍ വസന്ത്, പബ്ലിസിറ്റി ഡിസൈന്‍ ട്യൂണി ജോണ്‍, വിഎഫ്എക്സ് ഹരിഹരസുതന്‍, പിആര്‍ഒ സുരേഷ് ചന്ദ്ര എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു. വിജയ്‍യുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ തമിഴ് സിനിമാപ്രേമികളുടെ ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട് ചിത്രം. ജേസണിനെ നായകനാക്കി മുന്‍പ് പലരും സിനിമകള്‍ ആലോചിച്ചിരുന്നു. തന്‍റെ മകനെ നായകനാക്കി സിനിമയൊരുക്കാന്‍ കഥ പറഞ്ഞവരില്‍ അല്‍ഫോന്‍സ് പുത്രനും ഉണ്ടെന്ന് വിജയ് ഒരിക്കല്‍ പറഞ്ഞിരുന്നു.

അതേസമയം, ജനനായകൻ ആണ് വിജയിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അടുത്ത വർഷം ജനുവരി 9ന് ചിത്രം തിയറ്ററുകളിൽ എത്തും. വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രം കൂടിയാണ് ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് സിം​ഗിൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്