ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒടിടി പ്ലാറ്റ്‌ഫോമുമായി ചര്‍ച്ചയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് വിക്രം(Vikram) കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മഹാന്‍'(Mahaan). കാര്‍ത്തിക് സുബ്ബരാജ്(Karthik Subbaraj) സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിക്രമിന്റെ മകന്‍ ധ്രുവും(Dhruv Vikram) കേന്ദ്ര കഥാപാത്രമാണ്. ഇരുവരും ഒന്നിച്ചെത്തുന്ന ആ​ദ്യ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രം ഡയറക്ട് ഒടിടി(direct OTT) റിലീസായിരിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒടിടി പ്ലാറ്റ്‌ഫോമുമായി ചര്‍ച്ചയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാൻ. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണിത്.

Read Also; കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലുള്ള ചിത്രം, ധ്രുവ് വിക്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സേതുപതി, മാരി 2, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.