Asianet News MalayalamAsianet News Malayalam

'വിനായകൻ ധ്രുവ നച്ചത്തിരവും തൂക്കി', ആദ്യ റിവ്യു പുറത്ത്

വിക്രം നായകനായ ധ്രുവ നച്ചത്തിരത്തിന്റെ ആദ്യ റിവ്യുവാണ് പുറത്തുവിട്ടിരിക്കുന്നത്.

Vikram starrer Dhruva Natchathiram first review out hit Tamil director Lingusamy congratulates Gautham Vasudev Menon and Vinayakan hrk
Author
First Published Nov 21, 2023, 6:17 PM IST

വിക്രം നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരം. സംവിധാനം ഗൗതം വാസുദേവ് മേനോനാണ്. പല കാരണങ്ങള്‍ നീണ്ടുപോയ വിക്രം ചിത്രം റിലീസാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. അതിനിടെ വിക്രത്തിന്റെ ധ്രുവ നച്ചത്തിരത്തിന്റെ ആദ്യ റിവ്യു പുറത്തായിരിക്കുകയാണ്.

ലിംഗുസാമിയാണ് ധ്രുവ നച്ചത്തിരം കണ്ട് ആദ്യ റിവ്യു പങ്കുവെച്ചിരിക്കുന്നത്. മുംബയില്‍ ധ്രുവ നച്ചത്തിരത്തിന്റെ ഫൈനല്‍ കട്ട് കാണാനിടയായി. വലിയ അതിശയകരമായിരിക്കുന്നു. വിക്രം ധ്രുവ നച്ചത്തിരത്തില്‍ മനോഹരമായിട്ടുണ്ടെന്നും സംവിധായകൻ അഭിപ്രായപ്പെടുന്നു.

വിനായകൻ ധ്രുവ നച്ചത്തിരവും തൂക്കി. കാസ്റ്റിംഗടക്കം ബ്രില്ല്യന്റാണ്. ഗൗതം മേനോന് അഭിനന്ദനങ്ങള്‍ നേര്‍ന്ന സംവിധായകൻ ധ്രുവ നച്ചത്തിരം വൻ വിജയമാകും എന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടെത്തുന്ന ചിത്രം കണ്ട് അഭിപ്രായങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത് തമിഴകത്തിന്റെ ഹിറ്റ് സംവിധായകരില്‍ ഒരാളായി ലിംഗുസാമിയാണെന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.  'ജോൺ എന്നാണ്' കഥാപാത്രത്തിന്റെ പേര്.  നവംബര്‍ 24നാണ് റിലീസ്.  ഒരു സ്‍പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് വിക്രമിന്റെ ധ്രുവ നച്ചത്തിരം.

പാ രഞ്‍ജിത്തിന്റെ തങ്കലാൻ എന്ന ചിത്രവും വിക്രമിന്റേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാനില്‍' മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. എസ് എസ് മൂർത്തിയാണ് കലാ സംവിധാനം നിര്‍വഹിക്കുന്നത്. കെ ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

Read More: ആ അപ്‍ഡേറ്റ് എത്തി, ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലെര്‍ ആവേശമാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios