അജിത്ത് നായകനാകുന്ന സിനിമയുടെ വിവരം പങ്കുവെച്ച് 'വിക്രം വേദ' സംവിധായകര്‍.
'വിക്രം വേദ' എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകരാണ് പുഷ്കര്‍- ഗായത്രി. 'വിക്രം വേദ'യുടെ ഹിന്ദി റീമേക്കിന്റെ തിരക്കിലാണ് ഇപ്പോള്‍ പുഷ്‍കറും ഗായത്രിയും. തെന്നിന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അജിത്തിനെ നായകനാക്കി പുഷ്കര്‍- ഗായത്രി ഒരു ചിത്രം സംവിധാനം ചെയ്‍തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അജിത്തിനെ നായകനാക്കിയുള്ള തങ്ങളുടെ സിനിമയുടെ ജോലികള്‍ പുരോഗമിക്കുന്നുണ്ടെന്ന് ഒരു അഭിമുഖത്തില്‍ പുഷ്‍കറും ഗായത്രിയും വ്യക്തമാക്കി. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ആണ് ഹിന്ദി 'വിക്രം വേദ'യില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. 'വിക്രം വേദ' ഹിന്ദിയുടെ റിലീസ് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. സെപ്‍തംബര്‍ 30ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നാണ് അറിയിച്ചിരിക്കുന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ അജിത്ത്. എച്ച് വിനോദ് സംവിധാനം ചെയ്‍ത 'വലിമൈ' എന്ന ചിത്രമാണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും. 200 കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരുന്നു. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് അജിത്തിന്റെ 'വലിമൈ' പ്രദര്‍ശനത്തിന് എത്തിയിരുന്നത്.
അജിത്ത് നായകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തിയെന്ന പ്രത്യേകതയുള്ള 'വലിമൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തില്‍ മലയാളി താരം മഞ്‍ജു വാര്യരും അഭിനയിക്കുന്നുണ്ട്. എച്ച് വിനോദിന്റെ ചിത്രത്തിന് ശേഷം വിഘ്നേശ് ശിവന്‍ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Read More : ഇനി രാഷ്‍ട്രീയ സിനിമ, എച്ച് വിനോദിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ
